20 August Tuesday

തെരഞ്ഞെടുപ്പ‌് പ്രചാരണം: ജനപ്രതിനിധികളുടെ ജാഥ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
കുറ്റ്യാടി 
വടകര ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കാവിലുംപാറ പഞ്ചായത്ത‌് ജനപ്രതിനിധികളുടെ പ്രചരണജാഥ ശനിയാഴ്ച രാവിലെ എട്ടിന‌് മുറ്റത്തെപ്ലാവിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ‌് കമ്മറ്റി ചെയർമാൻ പി ജി ജോർജ‌് ഉദ്ഘാടനംചെയ്യും. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് ആണ‌് ജാഥാ ലീഡർ. രാവിലെ 8.30ന‌് മുറ്റത്തെപ്ലാവിൽ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകീട്ട‌് 6.30ന‌് നാഗംപാറയിൽ സമാപിക്കും.  
നാദാപുരം 
നാദാപുരം മണ്ഡലത്തിലെ എൽഡിഎഫ‌് ജനപ്രതിനിധികളുടെ പഞ്ചായത്ത്തല പ്രചരണ ജാഥ ശനിയാഴ‌്ച നടത്തും. എടച്ചേരിയിൽ ടി കെ അരവിന്ദാക്ഷൻ നയിക്കുന്ന ജാഥ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വളയം പഞ്ചായത്ത് ജാഥ ടി കെ രാജൻ ഉദ്ഘാടനം ചെയ്യും. എം സുമതി നേതൃത്വം നൽകും. കായകൊടി പഞ്ചായത്ത് ജാഥ കെ സജിത്ത് ഉദ്ഘാടനം ചെയ്യും. കെ ടി അശ്വിതി നേതൃത്വം നൽകും. മരുതോങ്കരയിൽ കെ എം സതി നയിക്കുന്ന ജാഥ കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നാദാപുരം പി കെ ഷൈലജ നയിക്കുന്ന ജാഥ പി കെ ബാലൻ ഉദ്ഘാടനം ചെയ്യും .വാണിമേൽ ജാഥ കെ ചന്തു നേതൃത്വം നല്കും പി കെ സജിത ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top