ഇ എം എസ് നഗർ (കോഴിക്കോട്)
അധികാരത്തിൽ തിരിച്ചെത്താൻ മതവികാരം ഇളക്കിവിടുന്ന നിലവാരത്തിലേക്ക് മുസ്ലിംലീഗ് താഴുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം. മതാടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കാനാണോ മുസ്ലിംലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയുടെ പിടിയിലായിരിക്കുന്നു. അപായകരമായ നീക്കമാണിത്.
മുസ്ലിംലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിൽ ചിലർ നടത്തിയ പരാമർശങ്ങൾ സാധാരണ മനുഷ്യർ ഉപയോഗിക്കാൻ മടിക്കുന്ന നീചമായ പ്രയോഗങ്ങളാണ്. ഇതിനെ തടയാൻ ലീഗ് നോതാക്കൾ ശ്രമിച്ചില്ല. പ്രതിഷേധം ഉയർന്നപ്പോൾ നിഷേധക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. വർഗീയാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുമ്പോൾ ഗുണം ആർക്കാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..