13 December Friday

ജില്ലാ സീനിയർ വോളി; വിന്നേഴ്സ് നാദാപുരം ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
വടകര
ജിംഖാന സ്പോർട്സ് ക്ലബ്ബും അർച്ചന പഴങ്കാവും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വടകര സോൺതല മത്സരത്തിൽ  വിന്നേഴ്സ് നാദാപുരം ജേതാക്കളായി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ജൂപ്പിറ്റർ മണിയൂരിനെയാണ് പരാജയപ്പെടുത്തിയത്. വടകര സോണിൽനിന്ന്‌ വിന്നേഴ്സ് നാദാപുരം, ജൂപ്പിറ്റർ മണിയൂർ, ബ്രദേഴ്‌സ്‌ ഓർക്കാട്ടേരി, ബ്രദേഴ്‌സ്‌ വാണിമേൽ ടീമുകൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.സമാപന ചടങ്ങിൽ ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ കെ മൊയ്‌തീൻ കോയ സമ്മാനദാനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ വി വിദ്യാസാഗർ അധ്യക്ഷനായി. 
വി കെ പ്രേമൻ, ടി പി രാധാകൃഷ്ണൻ, ടി പി മുസ്തഫ, ബഷീർ പട്ടാര, കെ കെ ശ്രീധരൻ, കെ പ്രദീപൻ, സി വി വിജയൻ, ടി പി രാജീവൻ, എം സി സുരേഷ്, അബ്ദുൽ മജീദ്, പി കെ വിജയൻ, സി സി രാജൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top