കുറ്റ്യാടി
തൊട്ടിൽപ്പാലത്ത് വയനാട്, കുറ്റ്യാടി റോഡുകളിലെ കടകളില്‍ മോഷണം. പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ കടകളിൽ സൂക്ഷിച്ച മൂന്നുലക്ഷത്തി അമ്പതിനായിരത്തോളം രൂപ മോഷ്ടിച്ചു. ആറോള്ളിടത്തിൽ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഇലക്ട്രിക്കൽസ്, കുറ്റ്യാടി സ്വദേശി എടത്തുംവലിക്കാത്ത് രാജേഷിന്റെ കൈരളി ഷോപ്പ്, ചാത്തൻകോട്ടുനട അഗ്രികൾച്ചർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പച്ചക്കറി ഇക്കോ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സൂര്യ, കൈരളി കടകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ ഉടമകൾ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ടുപൊളിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തൊട്ടിൽപ്പാലം സിഐ എം ഡി ജേക്കബ്, എസ്ഐ ടി കെ ജിതേഷ്, വടകരയിൽ നിന്ന് വിരലടയാള വിദഗ്ധരായ കെ രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാലുശേരിയിൽ നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..