03 December Friday

ഉമ്മുകുൽസു വധം: ഭർത്താവിന്റെ 
സുഹൃത്തുക്കൾ 
റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

 ബാലുശ----േരി 

വീര്യമ്പ്രത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേർ റിമാൻഡിൽ. മലപ്പുറം തിരൂർ ഇരിങ്ങാവൂർ ആദിത്യ ഭവനത്തിൽ ആദിത്യൻ (19), തിരൂർ ബിപി അങ്ങാടി പാറയ്ക്കൽ ജോയൽ ജോർജ്‌ (19) എന്നിവരെ പേരാമ്പ്ര കോടതിയാണ് റിമാൻഡ്‌ ചെയ്തത്. കോട്ടയ്ക്കൽ സ്വദേശി ഉമ്മുകുൽസു (31) ആണ് ഏതാനും ദിവസംമുമ്പ്‌ കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് താജുദ്ദീൻ ഒളിവിലാണ്. 
സുഹൃത്തുക്കളായ ആദിത്യനും ജോയൽ ജോർജിനുമൊപ്പം കാറിൽ യാത്രചെയ്യവേ താജുദ്ദീൻ ഉമ്മുകുൽസുവിനെ ക്രൂരമായി മർദിച്ചതായി പൊലീസ്‌ പറഞ്ഞു. തിരികെ വീര്യമ്പ്രത്തെ വാടകവീട്ടിലെത്തിക്കുമ്പോൾ ഇവർ മൃതപ്രായാവസ്ഥയിലായിരുന്നു. കൊലപാതകത്തിന് സഹായിച്ചതിനും, തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് ആദിത്യനെയും ജോയലിനെയും കേസിൽ പ്രതിചേർത്തത്. താജുദ്ദീൻ കാറിൽവച്ച് ഉമ്മുകുൽസുവിനെ മർദിക്കുന്നത്‌ ഇവർ കണ്ടിരുന്നു. താജുദ്ദീനെ കണ്ടെത്തുന്നതിനായി ബാലുശേരി സിഐ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top