22 September Sunday

നഷ്‌ടമായത്‌ മുതിർന്ന കമ്യൂണിസ്‌റ്റിനെ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

 

വടകര

എം കേളപ്പന്റെ വിയോഗത്തിലൂടെ നഷ്‌ടമായത്‌ ജില്ലയിലെ തലമുതിർന്ന കമ്യൂണിസ്‌റ്റ്‌ നേതാവിനെ. രാഷ്‌ട്രീയവും കലാപ്രവർത്തനവും സമന്വയിപ്പിച്ച നേതാവിന്‌ നൂറുകണക്കിനാളുകൾ അന്ത്യാഭിവാദ്യം നേർന്നു. 

വടകര കേളു ഏട്ടൻ –-പി പി ശങ്കരൻ  മന്ദിരത്തിലും ഉച്ചയോടെ പണിക്കോട്ടി ഐക്യകേരള കലാസമിതി പരിസരത്തും മൃതദേഹം  പൊതുദർശനത്തിന് വച്ചു. 

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു.  മന്ത്രിമാരായ ഇ പി ജയരാജൻ, ടി പി രാമകൃഷ്‌ണൻ, കെ കെ ശൈലജ, എളമരം കരീം എംപി, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ,  പി സതീദേവി,  അഡ്വ. പി എ മുഹമ്മദ്‌ റിയാസ്‌, കൺട്രോൾ കമീഷൻ അംഗം കെ കെ ലതിക,  കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ കെ രാഗേഷ്‌ എംപി, എംഎൽഎമാരായ സി കെ നാണു, എ പ്രദീപ്‌ കുമാർ, എ എൻ ഷംസീർ, കെ ദാസൻ,  ഇ കെ വിജയൻ, പുരുഷൻ കടലുണ്ടി, വി കെ സി മമ്മദ്‌കോയ, ജോർജ്‌ എം തോമസ്‌, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി, സിപിഐ നേതാവ്‌ സത്യൻ മൊകേരി, എൽജെഡി നേതാക്കളായ കെ പി മോഹനൻ, മനയത്ത്‌ ചന്ദ്രൻ, എം കെ പ്രേംനാഥ്‌,  കെപിസിസി അംഗം അഡ്വ. ഐ മൂസ, മുസ്ലിം ലീഗ്‌ നേതാവ്‌ എം സി വടകര, എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഇ പ്രേംകുമാർ, പുരോഗമന കലാ സാഹിത്യ സംഘം   സംസ്ഥാന സെക്രട്ടറി കെ ഇ എൻ,  ജനതാദൾ(എസ്‌) ജില്ലാ പ്രസിഡന്റ്‌ കെ ലോഹ്യ, ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു, 

യുഎൽസിസിഎസ്‌ ചെയർമാൻ പാലേരി രമേശൻ, ദേശാഭിമാനി വാരിക എഡിറ്റർ സി പി അബൂബക്കർ, ഗായകൻ വി ടി മുരളി,  കേളുഏട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. പി കെ പോക്കർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കോഴിക്കോട്‌ യൂണിറ്റ്‌ മാനേജർ  ഒ പി സുരേഷ്‌ ആദരാഞ്ജലി അർപ്പിച്ചു.

പ്രധാന വാർത്തകൾ
 Top