21 September Saturday

സ്‌മാരകമായി കുട്ടികൾക്കൊരു ഹാൾ പണിതാൽ മതി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019
വടകര
‘‘ഞാൻ എവിടെവച്ച് മരിച്ചാലും വീട്ടിൽ സംസ്കരിക്കണം. ദഹിപ്പിക്കരുത്, മണ്ണിൽ കുഴിച്ചിട്ടാൽ മതി. കുളിപ്പിക്കാതെവടകര, സംസ്കരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാൽ വിളക്ക് കത്തിക്കരുത്. ചന്ദനത്തിരി കത്തിക്കാം. അത് ദുർഗന്ധം ഒഴിവാക്കുമല്ലോ. ശവമെടുക്കുമ്പോൾ വേണ്ടാത്ത അഭ്യാസമൊന്നും വേണ്ട. കുഴി ചുറ്റരുത്. ദഹിപ്പിക്കരുതെന്ന്‌ പറയുന്നത്  മൃതശരീരം കത്തുന്ന ദുർമണം എന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ശ്വസിപ്പിക്കുന്നതെന്ന അർഥത്തിലാണ്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതുകൊണ്ടാണ്‌  അവയവദാനങ്ങൾക്ക് ഞാൻ തയ്യാറാകാതിരുന്നത്. കാഴ്ചയില്ലാത്ത കണ്ണുകൾപോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു. 
കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കിൽ നല്ലയിനം നെല്ലിയോ നട്ടുവളർത്തണം,  കുട്ടികളും മറ്റും അത് കഴിക്കട്ടെ. ഒരുവിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാൽപ്പത്തൊന്നും അമ്പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും തരിമ്പുപോലും ഉണ്ടാവരുത്. സംസ്കരിച്ച സ്ഥലത്തോ വീട്ടിലോ സ്‌തൂപങ്ങൾ ഉണ്ടാക്കരുത്. 
ജനങ്ങളുടെ സഹകരണത്തോടെ ഗെയ്‌റ്റിന്റെ തെക്കുഭാഗത്ത് കുട്ടികൾക്ക് ഒത്തുചേരാനും അത്യാവശ്യം മഹിളാ സഖാക്കൾക്ക് ഇരുന്ന് സൊള്ളാനും മറ്റും ഒരു ചെറിയ ഹാൾ റോഡിന് സമാനമായി നിർമിച്ച് സ്‌മാരകമാക്കാം   എന്നോടുള്ള സ്നേഹവും ബഹുമാനവും കാണിക്കേണ്ടത്്‌ ഈ കുറിപ്പ്‌ അന്യർഥമാക്കികൊണ്ടായിരിക്കണം.’’ 
 
വിനയപൂർവം എം കെ   പണിക്കോട്ടി എന്ന  എം കേളപ്പൻ

 

പ്രധാന വാർത്തകൾ
 Top