07 August Friday

അകന്നിരിക്കാം

സ്വന്തം ലേഖകൻUpdated: Sunday Jul 12, 2020
കോഴിക്കോട്  
ജില്ലയിൽ 17 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എട്ടുപേർക്ക്‌ സമ്പർക്കം വഴിയാണ്‌. രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 176 ആയി. രണ്ട്‌ വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലുപേർ രോഗമുക്തി നേടി. മീഞ്ചന്ത കോവിഡ്‌ ബാധിച്ച യുവതിയുടെ ആറ്‌ കുടുംബാംഗങ്ങൾക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. രണ്ടുപേർ കുട്ടികളാണ്‌. ആത്മഹത്യചെയ്‌ത വെള്ളയിൽ സ്വദേശിയുടെ സമ്പർക്കത്തിലുള്ള 13 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു‌. സമ്പർക്കം വഴി എട്ടാമത്തേത്‌ 34 വയസ്സുള്ള നാദാപുരം സ്വദേശിനി. ഇവരുടെ ഭർത്താവ്‌ ഗൾഫിൽനിന്നെത്തിയതിനെത്തുടർന്നാണ്‌ ഇവർക്കും പരിശോധന നടത്തിയത്‌. 
പോസിറ്റീവായ മറ്റുള്ളവർ: 
പുറത്തുനിന്നെത്തിയവർ: ജിദ്ദയിൽനിന്നെത്തിയ മടവൂർ സ്വദേശി (60), സൗദിയിൽനിന്നെത്തിയ കാക്കൂർ സ്വദേശി  (29), കിർഗിസ്ഥാനിൽ നിന്നുള്ള എംബിബിഎസ് വിദ്യാർഥി (22). ബംഗളൂരുവിൽ നിന്നെത്തിയ  രാമനാട്ടുകര സ്വദേശി (27),  റിയാദിൽനിന്നെത്തിയ ചെങ്ങോട്ടുകാവ്‌ സ്വദേശി (26),  ഖത്തറിൽനിന്നെത്തിയ ഉള്ള്യേരി സ്വദേശി (25), ചെന്നൈയിൽനിന്നെത്തിയ കൊയിലാണ്ടി സ്വദേശി (63). 
ഉറവിടമറിയാത്ത രണ്ട്‌ കേസുകളാണ്‌. 65 വയസ്സുള്ള തൂണേരി സ്വാദേശിനി. എട്ടിന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനായി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 
മറ്റൊന്ന്‌  27 വയസ്സുള്ള തൂണേരി സ്വദേശി. എട്ടിന്‌ പനിയെ തുടർന്ന് കൊയിലാണ്ടി ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്തു. എഫ്എൽടിസിയിൽ ചികിത്സയിലാണ്.
രോഗമുക്തി നേടിയവർ 
 എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന രണ്ടുവയസ്സുള്ള പെൺകുട്ടി, അത്തോളി സ്വദേശിനി,  കോർപറേഷൻ സ്വദേശി, കാക്കൂർ സ്വദേശി, മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top