17 October Thursday

കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക‌് ഡിവൈഎഫ‌്ഐ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
 കൽപ്പറ്റ
പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ചും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ  ബജറ്റിനെതിരെയും ഡിവൈഎഫ്ഐ  നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തി. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്  ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് വർഗീസ് അധ്യക്ഷനായി. കെ ആർ ജിതിൻ  സ്വാഗതവും കെ വിപിൻ  നന്ദിയും പറഞ്ഞു.
കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് നടത്തിയ  മാർച്ച്  ജില്ലാ പ്രസിഡന്റ‌് കെ എം ഫ്രാൻസിസ്  ഉദ്ഘാടനം ചെയ്തു. ഷെജിൻ ജോസ് അധ്യക്ഷനായി. അർജുൻഗോപാൽ സ്വാഗതവും എൻ വി ബിനീഷ് നന്ദിയും പറഞ്ഞു.
ബത്തേരി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ബത്തേരി പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്  ജില്ലാ ട്രഷറർ എം വി വിജേഷ്  ഉദ്ഘാടനം ചെയ്തു. കെ വൈ നിധിൻ അധ്യക്ഷനായി. എം എസ‌്  ഫെബിൻ  സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
 വൈത്തിരി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക്  നടത്തിയ മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി  ഉദ്ഘാടനം ചെയ്തു. എസ് മനോജ് അധ്യക്ഷനായി. എം രമേഷ്  സ്വാഗതവും വിജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി  പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്  ജില്ലാ വൈസ് പ്രസിഡന്റ് കെ ജി സുധീഷ്  ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി  സ്വാഗതവും പി ആർ രാഹുൽ  നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top