21 September Saturday

ഇന്ധന വിലവർധന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യുവജനമാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് 
ഇന്ധന വിലവർധനയിലും കേന്ദ്രബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനംചെയ്തു.  വി വസീഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അം​ഗം പി ഷിജിത്ത്, വൈശാഖ്, ആർ ഷാജി, വി പ്രശോഭ്, റിവാറസ് എന്നിവർ സംസാരിച്ചു.  എൽ ജി ലിജീഷ് സ്വാ​ഗതവും  പിങ്കി പ്രമോദ് നന്ദിയും പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top