18 June Tuesday

സർവേ സ്കെച്ച് കിട്ടുന്നില്ല: വാ‌യ‌്പാഅപേക്ഷകർ കുഴങ്ങുന്നു

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

 

 
കോഴിക്കോട് 
 വില്ലേജ് ഓഫീസുകളിൽനിന്നു സർവേ സ്കെച്ച്  ലഭിക്കാത്തത‌് ബാങ്ക‌് വായ‌്പക്കാരെ കുഴക്കുന്നു.  വായ‌്പാ ആവശ്യാർഥം വ്യക്തികൾ കൈവശം വെക്കുന്ന  ഭൂമിയുടെ ആകൃതിയും സ്ഥാനവും അളവും രേഖപ്പെടുത്തി വില്ലേജ് ഓഫീസിൽനിന്ന‌ു സ്കെച്ച് അനുവദിക്കാത്തതാണ‌് വായ‌്പതേടുന്നവരെ കുഴക്കുന്നത‌്. ഈ രേഖ  കൂടി ഉണ്ടെങ്കിലേ  ബാങ്കുകൾ വായ‌്പാഅപേക്ഷ   പരിഗണിക്കുകയുള്ളു. എന്നാൽ ജില്ലയിലെ ചില  വില്ലേജ് ഓഫീസുകളിൽ നിന്നും ഈ രേഖ അനുവദിക്കുന്നില്ലെന്ന്‌ പരാതിയുണ്ട‌്.
 കൈവശ ഭൂമിയുടെ സർവേ സ്‌കെച്ചിന് അപേക്ഷിക്കുന്നവരെ രേഖകൾ തരാൻ നിർവാഹമില്ലെന്ന് പറഞ്ഞ് വില്ലേജ‌് ഓഫീസർമാർ തിരിച്ചയക്കുകയാണ്. സ്കെച്ച് അനുവദിക്കാത്തതിനാൽ പണയ വസ്തുവിന്റെ കിടപ്പ് മനസ്സിലാക്കാൻ ബാങ്ക‌് പരിശോധനാ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. ഇത് വായ്പാ ആവശ്യക്കാരനും ബാങ്കുകൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
നിലവിൽ നികുതി രശീതി, കൈവശ സർടിഫിക്കറ്റ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, സർവേ സ്‌കെച്ച് എന്നീ രേഖകൾ വായ‌്പാ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.
വില്ലേജ് സ്‌കെച്ച് ലഭിക്കുന്നതിന് ജിഎസ് ടി  ഉൾപ്പെടെ 600 രൂപയോളം ഫീസ് അടയ‌്ക്കണം. ഈ രേഖ  നിഷേധിക്കുന്ന ചില വില്ലേജ‌് അധികൃതരുടെ നിലപാടിനാൽ സർക്കാരിന് വരുമാന നഷ്ടംകൂടി ഉണ്ടാവുന്നുണ്ട്. 
 വില്ലേജ് ഓഫീസർ സ്കെച്ച് അനുവദിക്കുന്നത് കേരള സർവേ അതിരടയാള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിയമ സാധുത ഇല്ലാത്തതാണെന്നാണ‌് സ‌്കെച്ച‌് നൽകാതിരിക്കാൻ പറയുന്ന ന്യായീകരണം.
പ്രധാന വാർത്തകൾ
 Top