19 July Friday

ചെങ്ങോടുമലയില്‍ ഖനനം അനുവദിക്കരുത്‌: പരിഷത്ത്‌ വിദഗ്ധ സമിതി

കോഴിക്കോട‌്Updated: Wednesday Jun 12, 2019
 
കോഴിക്കോട‌്
കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ ഖനനം അനുവദിക്കരുതെന്ന‌് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. പ്രദേശത്തെ കുടിവെള്ളത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും കേന്ദ്രവും തലമുറകളായി ജീവിക്കുന്ന ആദിവാസികളുടെ വാസസ്ഥലവും തകരാനിടയാക്കുന്ന പാറഖനനം  അനുവദിക്കരുത‌്. 
പത്തനംതിട്ടയിലെ ഡൽറ്റാ കമ്പനി പാറഖനനത്തിനായുള്ള പ്രവർത്തനങ്ങൾ വഴിവിട്ട രീതിയിൽ നടത്തുകയുണ്ടായി.  പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ വിദഗ്ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം  ഭൗമപഠന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ വി തോമസിന്റെ  നേതൃത്വത്തിലുള്ള സംഘമാണ‌് പഠനം നടത്തിയത‌്.  ജിയോളജി, ജൈവവൈവിധ്യം, ഹൈഡ്രോളജി, വനം തുടങ്ങിയ രംഗങ്ങളിലെ പത്ത് വിദഗ‌്ധർ  അടങ്ങിയതാണ‌് സമിതി. മെയ് 30നാണ് സമിതി സ്ഥലം സന്ദർശിച്ചത്. ജനപ്രതിനിധികൾ, നാട്ടുകാർ, ഊരുമൂപ്പന്മാർ എന്നിവരുമായി സമിതി ചർച്ച നടത്തിയിരുന്നു. പുഴയോ   മറ്റ് ജലസ്രോതസ്സോ ഇല്ലാത്ത  പ്രദേശത്ത്  കുടിവെള്ളം ലഭിക്കുന്നത് ഈ മലയിലെ പാറയിടുക്കുകളിൽ നിന്നാണ്. ആഴത്തിൽ മേൽമണ്ണുള്ള  മലയിൽ പലയിടവും 45 ഡിഗ്രിയിലധികം ചരിവുള്ള  പ്രദേശമാണിത്. ഇതിന് പുറമെ  ചെങ്ങോടുമല  ആദിവാസികളുടെ വാസസ്ഥലവും കൂടിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top