25 August Sunday

മഴ തുടങ്ങിയതോടെ നാദാപുരം ടൗണിൽ വെള്ളക്കെട്ട‌് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019
നാദാപുരം 
മഴക്കാലം തുടങ്ങിയതോടെ നാദാപുരം ടൗണിലെ കച്ചവടക്കാരുടെ ദുരിതകാലത്തിന‌ും തുടക്കം. ചൊവ്വാഴ‌്ച രാവിലെ പെയ്ത ശക്തി കുറഞ്ഞ മഴയിൽ പോലും ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുകയും കടകളിൽ വെള്ളം കയറുകയും ചെയ‌്തു. സംസ്ഥാനപാതയിൽ തലശ്ശേരി റോഡിൽ മത്സ്യ മാർക്കറ്റ് പരിസരത്താണ് ചെറിയ മഴയിൽ പോലും കടകളിൽ വെള്ളം കയറുന്നത്.
ടൗണിലെ വലിയ വ്യാപാര സമുച്ചയങ്ങളിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും അശാസ്ത്രീയമായ അഴുക്കുചാൽ നിർമാണവും വെള്ളക്കെട്ടിന‌് ഇടയാക്കുന്നു. ഇതിനുപുറമെ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതു കാരണം ഓവുചാലുകളിലേക്ക് വെള്ളം ഒഴുകിപോകാത്തതും ടൗണിലെ വെള്ളക്കെട്ടിന‌് കാരണമാണ്. മഴ ശക്തിപ്പെടുന്നതിന‌് മുമ്പ‌് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ നാശനഷ്ടമാണ‌് ഉണ്ടാകുകയെന്ന‌് കച്ചവടക്കാർ പറയുന്നു.  
കച്ചവടക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന‌് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി നേതാക്കൾ വടകര പൊതുമരാമത്ത് എൻജിനീയർക്ക് നിവേദനം നൽകി. നിവേദത്തിന്റെ  അടിസ്ഥാനത്തിൽ ബുധനാഴ‌്ച രാവിലെ സ്ഥലം സന്ദർശിച്ച‌് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി നേതാക്കൾ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top