18 June Friday

ബാങ്കിങ്‌ മേഖലയിലെ പരിഷ്കാരം ജീവനക്കാരെ ആത്മഹത്യയിലേക്ക് 
തള്ളിവിടുന്നു : എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
കോഴിക്കോട്‌
ബാങ്കിങ്‌ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി  കേന്ദ്ര ധനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.
ബാങ്കിങ്‌ മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ  ജീവനക്കാരിൽ അമിത ജോലിഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും  അശാസ്ത്രീയമായ ടാർജറ്റുകളും  ഇൻഷുറൻസ് വിൽപ്പനയുൾപ്പെടെയുള്ളവയിലെ സമ്മർദങ്ങളും ജീവനക്കാരെ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കുംവരെ തള്ളിവിടുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കനറാ ബാങ്ക്, കണ്ണൂർ തൊക്കിലങ്ങാടി ശാഖയിലെ കെ എസ് സ്വപ്നയുടെ വിയോഗം.
ഇരുപത്തിരണ്ട് വർഷത്തെ സർവീസ് ബാക്കിയുള്ളപ്പോയാണ് ജോലിയിലെ സമ്മർദം താങ്ങാനാവാതെ, പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങളെ അനാഥരാക്കി സ്വപ്ന ജീവനൊടുക്കിയത്.   സ്വപ്നയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും ഹൗസിങ്‌ ലോൺ ഉൾപ്പെടെയുള്ള ബാധ്യതകൾ എഴുതിത്തള്ളാനും കനറാ ബാങ്ക് അധികാരികൾക്ക് നിർദേശംനൽകണമെന്ന്  എളമരം കരീം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടാവശ്യപ്പെട്ടു.   മനുഷ്യാവകാശ കമീഷനും കത്തെഴുതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top