21 June Monday

വിമർശനം: വി മുരളീധരൻ ബിജെപി യോഗത്തിൽ നിന്ന്‌ ഇറങ്ങിപ്പോയി

സ്വന്തംലേഖകൻUpdated: Wednesday May 12, 2021
കോഴിക്കോട്‌ 
വിമർശനത്തിൽ പ്രതിഷേധിച്ച്‌ ബിജെപി ജില്ലാ നേതൃയോഗത്തിൽനിന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ  ഇറങ്ങിപ്പോയി. ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശനമുന്നയിച്ചതോടെയാണ് കേന്ദ്രമന്ത്രി ഓൺലൈൻ യോഗത്തിൽ നിന്ന് ‘ലെഫ്‌റ്റടി’ച്ചത്. ചൊവ്വാഴ്‌ച പകലായിരുന്നു യോഗം. ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാർടിക്ക് ഗുണമില്ലെന്നും യോഗത്തിൽ ആരോപണമുണ്ടായി.
കൊയിലാണ്ടി മണ്ഡലം ഭാരവാഹി  ഉന്നയിച്ച വിമർശനമാണ്‌  മന്ത്രിയെ കൂടുതൽ ചൊടിപ്പിച്ചത്‌. ഇതോടെ മുരളീധരൻ  ക്ഷുഭിതനായി  യോഗത്തിൽ സംസാരിക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു. ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌  കനത്ത പരാജയമേറ്റിരുന്നു. ഒമ്പത്‌ മണ്ഡലങ്ങളിൽ വോട്ട്‌ കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും മുരളീധരനുമാണ്‌ തോൽവിയുടെ ഉത്തരവാദികളെന്നാണ്‌ കോഴിക്കോട്‌ ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top