22 June Tuesday

ഭക്ഷ്യക്കിറ്റ്‌ അടുത്ത ആഴ്‌ച കൈകളിലെത്തും

സ്വന്തം ലേഖികUpdated: Wednesday May 12, 2021
കോഴിക്കോട്‌ 
കോവിഡ്‌ തീവ്ര വ്യാപന കാലത്തെ എൽഡിഎഫ്‌  സർക്കാരിന്റെ കരുതൽ തുടരുന്നു.  ജില്ലയിൽ മെയ്‌ മാസത്തിൽ നൽകാനുള്ള സൗജന്യഭക്ഷ്യക്കിറ്റ്‌  അടുത്ത ആഴ്‌ച മുതൽ വിതരണം ആരംഭിക്കും.  കോവിഡ്‌ പ്രതിസന്ധി മറികടക്കാൻ ആരംഭിച്ച കിറ്റ്‌ റേഷൻ കടകൾ വഴിയാണ്‌ വിതരണം. 
 ഏഴര ലക്ഷത്തോളം കാർഡുടമകൾക്കാണ് കിറ്റിന്റെ ഗുണം ലഭിക്കുന്നത്‌.  കോവിഡ്‌ കാലത്ത്‌ ഒരു കുടുംബവും പട്ടിണിയാവരുതെന്ന  സർക്കാരിന്റെ കരുതലിന്റെ ഭാഗമായാണ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത്‌ ആരംഭിച്ച കിറ്റ്‌ സാധാരണക്കാർക്കടക്കം നിരവധി പേർക്കാണ്‌ ആശ്വാസമായിരുന്നത്‌.  കോവിഡ്‌ തീവ്രവ്യാപനത്തെ തുടർന്ന്‌ പലർക്കും ജോലിക്കുപോലും  പോകാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ കിറ്റ്‌ വിതരണം തുടരുന്നത്‌. 
 ജില്ലയിലെ സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകൾക്ക്‌ കീഴിലും പാക്കിങ്‌ തുടങ്ങി.  ചെറുപയർ 500 ഗ്രാം, ഉഴുന്ന്‌ 500 ഗ്രാം, പയർ 250, കടല 500 ഗ്രാം, പഞ്ചസാര ഒരുകിലോ, ചായപ്പൊടി 100ഗ്രാം, മുളക്‌പൊടി 100ഗ്രാം, മഞ്ഞൾപ്പൊടി 100ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, ആട്ടപ്പൊടി ഒരു കിലോ, ഉപ്പ്‌ ഒരു കിലോ എന്നിങ്ങനെ 11 ഇനങ്ങളാണ്‌ കിറ്റിലുണ്ടാകുക. ഏപ്രിൽ മാസത്തെ കിറ്റ്‌ വിതരണം ഏതാണ്ട്‌ പൂർത്തിയായി.  റേഷൻകടയിൽനിന്നുള്ള അറിയിപ്പനുസരിച്ച്‌ കിറ്റ്‌ കൈപ്പറ്റാം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top