15 May Saturday

എഇഒ ഓഫീസ് പ്രവർത്തനം 
കാര്യക്ഷമമാക്കണം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021
വടകര
ഉപജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകർക്ക്  ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ വടകര എഇഒ ഓഫീസ് കാണിക്കുന്ന നിരുത്തരവാദിത്ത സമീപനം ഉടൻ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ വടകര സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
നിയമനാംഗീകാരം, ശമ്പള പരിഷ്കരണം, ഗ്രേഡാനുകൂല്യങ്ങൾ തുടങ്ങിയവയ്ക്ക് എഇഒ ഓഫീസ് അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് പതിവാണ്. പ്രധാനാധ്യാപക നിയമനം നടക്കാത്ത സ്കൂളുകളിൽ മാർച്ച് മാസത്തെ ശമ്പളം ലഭിക്കുന്നതിനുള്ള നടപടികൾ   പൂർത്തിയായിട്ടില്ല.ഓഫീസ് പ്രവർത്തനം കാര്യക്ഷമമാക്കാത്ത പക്ഷം പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോവുമെന്ന് കെഎസ്ടിഎ അറിയിച്ചു. അഖിലേഷ് ചന്ദ്ര അധ്യക്ഷനായി. ബി മധു, വി വി വിനോദ്, കെ നിഷ, കെ രഞ്ചുമോൻ, കെ അജിത, വി പി സന്ദീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top