27 May Monday

സർവേകൾ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ: മന്ത്രി എ സി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
നാദാപുരം 
വിശ്വാസ്യതയില്ലാത്ത സർവേ ഫലങ്ങൾ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന‌്   മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.  എൽഡിഎഫ് വിലങ്ങാട് മേഖല തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്നാണ‌് ബിജെപി നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്.
ബിജെപി വിരുദ്ധവോട്ട് ഭിന്നിപ്പിക്കുന്ന കോൺഗ്രസ‌് ബിജെപിക്ക് ജയിച്ചുകയറാനുള്ള അവസരം ഉണ്ടാക്കുകയാണ‌്. മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ‌് കൂട്ടുനിൽക്കുകയാണ്. 
വോട്ട് നേടാൻ മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ‌് നേതൃത്വം സ്വീകരിക്കുന്നതെന്നും മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു. രാജു അലക്സ് അധ്യക്ഷനായി. ആർ ശശി, ജോണി മുല്ലക്കുന്നേൽ, കെ വി ജോബ്, കെ പി പ്രദീഷ്, കെ സി ചോയി, ടി ജെ വർഗീസ് എന്നിവർ സംസാരിച്ചു. എൻ പി വാസു സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top