18 February Monday

കുട്ടികളടക്കം 50 പേർ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
വടകര
കല്യാണ വീട്ടിൽനിന്നും ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർക്ക് ഭക്ഷ്യ വിഷബാധ. ഇവരിൽ നാൽപ്പതോളം പേർ കുട്ടികളാണ്. ഞായറാഴ‌്ച രാത്രി പുതുപ്പണം അങ്ങാടി താഴ മണിയോത്ത് സുകുമാരന്റെ മകന്റെ കല്ല്യാണ റിസപ്‌ഷനിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് വിഷ ബാധയേറ്റത്. തിങ്കളാഴ്ച രാവിലെ മുതലാണ് വയറുവേദനയും, ഛർദിയും ഉണ്ടായത്. ഇതോടെ 42 ഓളം പേർ ജില്ലാ ആശുപത്രിയിലും എട്ടുപേർ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പുതുപ്പണം എസ്ബി സ്കൂളിലെ 16 കുട്ടികളും ചീനംവീട് യുപിയിലെ 15 കുട്ടികൾകളും വടകര ശ്രീനാരായണയിലെ രണ്ടു കുട്ടികളും മൂരാട് എംഎൽപി യിലെ നാലു കുട്ടികളുമാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പുതുപ്പണം തോട്ടത്തിൽ സമീറ(35), മുസ്ല്യാർ പൂഴിയിൽ ശാലിനി(31), മുസ്ല്യാർ പൂഴിയിൽ ദിവ്യ(34), മീത്തലെ മലയിൽ റീജ(31), അരങ്ങിൽ റഊഫ്(32), ചീനം വീട് യുപി സ്കൂൾ വിദ്യാർത്ഥികളായ അർണവ്, ആദിദേവ്,ശ്രീദേവ്, അനുദേവ്, വിശാന്ത്,അഭിഷേക്, ദേവന,അനുദേവ്, മിഥുൻ രാജ്, ഷിബാസ്, ഷന ബഷീർ, വൈഷ്ണവ്, ധനുഷ്, ശ്രീയുഷ്‌, ആദിശാന്ത്‌, മൂരാട് എംഎൽപിയിലെ സിയാസ്, ലാമിയ, മിൻഹ, ജസീല, പുതുപ്പണം എസ്ബിയിലെ റിദ ഫാത്തിമ, സഹല, റിയ ഫാത്തിമ, നഹാഹുൽ അമീൻ, പൂജ, ദേവഗംഗ, സോന, അമർനാഥ്, ശ്രീരാഗ്, നാജിയ, നന്ദന, സൂര്യതേജ്, വൈഷ്ണവി, ദേവാനന്ദ്, അവന്തിക, ഗോപജിത്ത്, വടകര ശ്രീനാരായണ യുപി സ്കൂളിലെ ആദിത്ത്, വൈഗ എന്നിവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
പ്രധാന വാർത്തകൾ
 Top