20 May Friday

വിപുലമാക്കും ബഹുജനാടിത്തറ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

പി മോഹനൻ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. എം മെഹബൂബ്, എ പ്രദീപ് കുമാർ എന്നിവർ സമീപം

സ്വന്തം ലേഖകൻ
എം കേളപ്പൻ നഗർ (കോഴിക്കോട്‌)
സിപിഐ എമ്മിന്റെ   ബഹുജനാടിത്തറ വർധിപ്പിച്ച്‌ രാഷ്‌ട്രീയ സ്വാധീനം വിപുലമാക്കുന്നതിനുള്ള ചർച്ചകൾ, ക്രിയാത്മക നിർദേശങ്ങളും വിമർശനവും സ്വയംവിമർശനവും. ജില്ലാസമ്മേളന ചർച്ചകളിൽ തെളിഞ്ഞത്‌ ജില്ലയിലെ ബഹുഭൂരിപക്ഷംവരുന്ന ജനങ്ങളെ പ്രസ്ഥാനത്തോടൊപ്പം അണിനിരത്തി കരുത്തുറ്റതാക്കാനുള്ള അഭിപ്രായനിർദേശങ്ങൾ. ക്രിയാത്മക ചർച്ചകളിൽനിന്ന്‌ ഊർജം ഉൾക്കൊണ്ട്‌ കൂടുതൽ മേഖലകളിൽ സംഘടനാ സ്വാധീനം വർധിപ്പിക്കുമെന്ന്‌  ജില്ലാ സെക്രട്ടറി പി മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ഭരണവും സംഘടനാ പ്രവർത്തനവും ജനങ്ങളിൽ സംതൃപ്തിനൽകുന്നതാണ്‌. ഈ മതിപ്പ്‌ നിലനിർത്താനും കൂടുതൽ ജനകീയമാക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു.  
മതനിരപേക്ഷതക്ക്‌ ഭീഷണിയായി  തീരദേശത്ത്‌ വർഗീയ സംഘടനാ പ്രവർത്തനം നടക്കുന്നുണ്ട്‌. ഇവിടങ്ങളിൽ പാർടിയുടെ സ്വാധീനം വിപുലമാക്കി ചെറുക്കും.  തീരത്തും മലയോരത്തും പാർടി പ്രവർത്തനം ശക്തമാക്കും. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, കോളനിനിവാസികൾ തുടങ്ങി അടിസ്ഥാന വിഭാഗങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനും  സജീവമായി ഇടപെടുമെന്നും പി മോഹനൻ പറഞ്ഞു. 
സംഘടനാ 
വിദ്യാഭ്യാസ പദ്ധതി
പാർടി അംഗങ്ങളിൽ ആശയ വിദ്യാഭ്യാസം വിപുലപ്പെടുത്തുന്നതിന്‌ കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ആഭിമുഖ്യത്തിൽ പ്രാദേശികമായി പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും. ഏരിയകളിലെ പഠനകേന്ദ്രങ്ങളുമായി സഹകരിച്ചാണ്‌ സംഘടനാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക.  
സാന്ത്വന പരിചരണം  വിപുലപ്പെടുത്തും 
കിടപ്പുരോഗികൾക്ക്‌  സാന്ത്വന പരിചരണം ഉറപ്പാക്കുന്ന സുരക്ഷാ പാലിയേറ്റീവ്‌ പ്രവർത്തനം സജീവമാക്കണമെന്ന നിർദേശവുമുണ്ടായി.  രാഷ്‌ട്രീയത്തിനപ്പുറം എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷയുടെ സാന്ത്വന പരിചരണം ലഭിക്കുംവിധം പദ്ധതി വിപുലമാക്കണമെന്ന ആവശ്യവും ഉയർന്നു വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, ജില്ലാസെക്രട്ടറിയറ്റംഗം എം മെഹബൂബ്‌ എന്നിവരും പങ്കെടുത്തു.  
 
 37 പേർ: അഞ്ച്‌ മണിക്കൂർ 
പൊതുചർച്ച 
എം കേളപ്പൻ നഗർ (കോഴിക്കോട്‌)
പി മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനെ ആസ്‌പദമാക്കി അഞ്ച്‌ മണിക്കൂർ നടത്തിയ പൊതുചർച്ചയിൽ 37  പ്രതിനിധികൾ പങ്കെടുത്തു. കെ എം രാധാകൃഷ്‌ണൻ, കെ എം നീനു (കക്കോടി), എ മോഹൻദാസ്‌, പി താജുദ്ദീൻ (നാദാപുരം), കെ ബാബു, മുഹമ്മദ്‌ സാദിഖ്‌ (താമരശേരി), പി ശ്രീധരൻ, കെ വി ലേഖ (ഒഞ്ചിയം), വി കെ വിനോദ്‌, വി വസീഫ്‌ (തിരുവമ്പാടി), ആർ ബാലറാം, കെ പുഷ്പജ (വടകര), പി ഷൈപു,  ഇ വിനോദ്‌കുമാർ (കുന്നമംഗലം), എം പി ഷിബു (പയ്യോളി), ടി രാധാഗോപി, ബാദുഷ കടലുണ്ടി, ശൈലജ ( ഫറോക്ക്‌), എൽ ജി ലിജീഷ്‌, സി അശ്വിനിദേവ്‌ (കൊയിലാണ്ടി), ബാബു പറശ്ശേരി, കെ തങ്കമണി, ടി അതുൽ (കോഴിക്കോട്‌ സൗത്ത്‌), കെ സുനിൽ, ആർ സിദ്ധാർഥ്‌, സുജാത മനയ്‌ക്കൽ, എം കുഞ്ഞമ്മദ്‌ (പേരാമ്പ്ര), കെ ടി സജിത, കെ സുരേഷ്‌ (കോഴിക്കോട്‌ ടൗൺ), പി പി പ്രേമ, പി പി രവീന്ദ്രനാഥ്‌ (ബാലുശേരി), സത്യഭാമ, കെ രതീഷ്‌ (കോഴിക്കോട്‌ നോർത്ത്‌), അഞ്ജുശ്രീധർ, എ എം റഷീദ്‌ ( കുന്നുമ്മൽ), യു ഹേമന്ത്‌കുമാർ (കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം), കെ ജനാർദനൻ ( ചെത്ത്‌തൊഴിലാളി ലോക്കൽ ), ടി പി കൃഷ്‌ണൻ (ഡിസി ഓഫീസ്‌), പി കെ സന്തോഷ്‌ (സ്‌പെഷൽ ) എന്നിവരാണ്‌ ചർച്ചയിൽ പങ്കെടുത്തത്‌. 
ചർച്ചകൾക്ക്‌ പൊളിറ്റ്‌ ബ്യൂറോ അംഗമായ  മുഖ്യമന്ത്രി  പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണൻ, ജില്ലാ സെക്രട്ടറി  പി മോഹനൻ എന്നിവർ മറുപടി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top