21 May Saturday
സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം

31 വനിതാ 
പ്രതിനിധികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

വനിതാ പ്രതിനിധികൾ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവിക്കുമൊപ്പം

സ്വന്തം ലേഖിക
കോഴിക്കോട്‌
സിപിഐ എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌ പോരാട്ടത്തിന്റെയും ജനസേവനത്തിന്റെയും അനുഭവ സമ്പത്തുമായി 31 വനിതകൾ. പഞ്ചായത്തംഗം മുതൽ എംഎൽഎവരെ ജനപ്രതിനിധികളായ എട്ടു പേരും  പ്രതിനിധികളാണ്‌. 
പേരാമ്പ്രയിൽനിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ കെ രാധ, എം കെ നളിനി എന്നിവരാണ്‌ മുതിർന്ന അംഗങ്ങൾ. ബാലസംഘം ജില്ലാ പ്രസിഡന്റായ  22 കാരി അഞ്ജു ശ്രീധറാണ്‌ ഇളമുറക്കാരി. 1977 മുതൽ ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായിട്ടുള്ള എൻ കെ രാധയാണ്‌  കൂടുതൽ തവണ പ്രതിനിധിയായിട്ടുള്ളത്‌. 
കാനത്തിൽ ജമീല എംഎൽഎ, ജില്ലാ പഞ്ചായത്തംഗങ്ങളായ റസിയ തോട്ടായി, പി പി പ്രേമ, സി എം യശോദ, തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി എം ലീന, രാമനാട്ടുകര മുൻസിപ്പാലിറ്റി കൗൺസിലർ എം കെ ഗീത, കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തംഗം എം കെ ലീല, കൊടുവള്ളി നഗരസഭാംഗം കെ ജമീല എന്നിവരാണ്‌ ജനപ്രതിനിധികൾ.  ജില്ലയിൽ ഇക്കുറി സിപിഐ എമ്മിനെ നയിക്കുന്ന 357 ബ്രാഞ്ച്‌ സെക്രട്ടറിമാരും സ്‌ത്രീകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top