ന്നമംഗലം
എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം കുന്നമംഗലം ഏരിയയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കുന്നമംഗലത്ത് ഏരിയാ കമ്മിറ്റി അംഗം എം എം സുധീഷ് കുമാർ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ കെ മോഹനൻ, കെ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. കാരന്തൂരിൽ ഏരിയാ കമ്മിറ്റി അംഗം എം കെ മോഹൻദാസ്, സി സോമൻ എന്നിവർ സംസാരിച്ചു. ചൂലൂരിൽ ലോക്കൽ സെക്രട്ടറി ഷിജുലാൽ, കെ സി ഗംഗാധരൻ എന്നിവർ സംസാരിച്ചു. മാവൂരിൽ എം ധർമജൻ, എ പി മോഹൻദാസ്, പി സുനിൽകുമാർ, എം ഹംസ, പി മനോഹരൻ, ഇ എൻ ദേവദാസൻ മാസ്റ്റർ, കെ ഉണ്ണികൃഷ്ണൻ, അർജുൻ പ്രകാശ്, അബിൻ എന്നിവർ പങ്കെടുത്തു. തെങ്ങിലക്കടവിൽ കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി പുതുക്കിടി സുരേഷ്, വി എം ബാലചന്ദ്രൻ, സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെറൂപ്പ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനത്തിൽ സെക്രട്ടറി എൻ ബാലചന്ദ്രൻ, പി ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. പുവ്വാട്ട്പറമ്പിൽ ലോക്കൽ സെക്രട്ടറി എം എം പ്രസാദ് , ടി പി ശ്രീധരൻ, പി എം രാമൻകുട്ടി എന്നിവർ സംസാരിച്ചു. കുറ്റിക്കാട്ടൂരിൽ എം ടി മാമുക്കോയ, കെ പി സുരേന്ദ്രൻ, കെ സജീഷ് എന്നിവർ സംസാരിച്ചു. പെരിങ്ങൊളത്ത് മണിവർണൻ, രൂപേഷ്, ശോഭേഷ് എന്നിവർ സംസാരിച്ചു. പെരുമണ്ണയിൽ ഷാജി പുത്തലത്ത്, ഇ കെ സുബ്രഹ്മണ്യൻ, വായോളി അബൂബക്കർ എന്നിവർ സംസാരിച്ചു.
ഫറോക്ക്
ഫറോക്ക് ഏരിയയിലെങ്ങും പ്രതിഷേധമിരമ്പി. ലോക്കൽ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. ഫറോക്ക് ടൗണിൽ പ്രതിഷേധക്കാർ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കോലം കത്തിച്ചു. യോഗം ഏരിയാ കമ്മിറ്റി അംഗം സി ഷിജു ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ഒ ആർ മധു അധ്യക്ഷനായി. പ്രവീൺ കൂട്ടുങ്ങൽ, എൻ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. കുണ്ടായിത്തോട്ടിൽ പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി സി എം ഷാഫി, പി ആർ സുമൻ, പി ബാബുരാജ് എന്നിവർ സംസാരിച്ചു.
പരുത്തിപ്പാറ ലോക്കലിൽ നടന്ന പ്രതിഷേധത്തിൽ കെ ബാബു, പ്രശാന്ത്, കെ സുധീഷ് കുമാർ, ധനീഷ് എന്നിവർ സംസാരിച്ചു.എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫറോക്കിൽ സിപിഐ എം നേതൃത്വത്തിൽ കെ സുധാകരന്റെ കോലം കത്തിക്കുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..