28 May Saturday

കലക്ടേഴ്സ് @ സ്കൂൾ പദ്ധതി 
ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കലക്ടേഴ്സ് @ സ്കൂൾ പദ്ധതി മരുതൂർ ഗവ. എൽപി സ്കൂളിൽ ബിന്നുകൾ വിതരണംചെയ്ത് നഗരസഭാ ഉപാധ്യക്ഷൻ 
കെ സത്യൻ ഉദ്ഘാടനംചെയ്യുന്നു

കൊയിലാണ്ടി

നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങളിലും മാലിന്യശേഖരണത്തിനായി ഏർപ്പെടുത്തുന്ന കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു. മരുതൂർ ഗവ. എൽപി സ്കൂളിൽ ബിന്നുകൾ വിതരണംചെയ്ത് നഗരസഭാ ഉപാധ്യക്ഷൻ കെ സത്യൻ പദ്ധതി ഉദ്ഘാടനംചെയ്തു. മൂന്ന് തരം ബിന്നുകളാണ് ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും വിതരണംചെയ്യുന്നത്. 
നഗരസഭ സ്ഥിരംസമിതി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷയായി. സ്ഥിരംസമിതി ചെയർപേഴ്സൺ കെ എ ഇന്ദിര, നഗരസഭാംഗങ്ങളായ എം പ്രമോദ്, കേളോത്ത് വത്സരാജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ വി രമേശൻ, പ്രധാനാധ്യാപിക ടി നഫീസ, ജെഎച്ച്ഐ കെ എം പ്രസാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top