16 May Monday

നഗരസഭ വൈസ് ചെയർമാനും സ്ഥിരം സമിതി അധ്യക്ഷയും രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022
വടകര
എൽഡിഎഫ്‌ ഘടക കക്ഷികൾ തമ്മിലുള്ള ധാരണ പ്രകാരം നഗരസഭ വൈസ് ചെയർമാൻ പി കെ സതീശനും, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ കെ വനജയും സ്ഥാനങ്ങൾ രാജിവെച്ചു.ഒരു വർഷത്തിന് ശേഷം ഘടക കക്ഷിയായ എൽജെഡിയ്ക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്ന മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണ് സിപിഐ എമ്മിലെ പി കെ സതീശൻ ചൊവ്വാഴ്‌ച നഗരസഭാ സെക്രട്ടറിക്ക് മുമ്പാകെ രാജി സമർപ്പിച്ചത്. എൽജെഡിയിലെ കെ കെ വനജയും, ധനകാര്യ സ്ഥിരം സമിതി അംഗം എൽജെഡിയിലെ രാജിത പതേരിയും രാജി സമർപ്പിച്ചു. 
ഒരു വർഷം എൽജെഡിക്കും, മൂന്നാം വർഷം സിപിഐക്കുമാണ് വൈസ് ചെയർമാൻ സ്ഥാനം. അവസാന രണ്ടുവർഷം സിപിഐ എം വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കും. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും ധനകാര്യ സ്ഥിരം സമിതി അംഗത്വവും ഒരു വർഷത്തേക്ക് സിപിഐ എമ്മിന് ലഭിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top