Deshabhimani

അശോകന്‌ സ്വന്തമാകുന്നത്‌ 
7 വർഷത്തെ സ്വപ് നം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 02:29 AM | 0 min read

 

വടകര
ജീവിതാശ്രയമായിരുന്ന തൊഴിൽ തുടരാൻ മുച്ചക്ര വാഹനം വേണമെന്ന ആവശ്യവും ഒപ്പം ആശങ്കയും പേറിയാണ്‌ നാദാപുരം ഇയ്യങ്കോട്‌ എടോമ്പ്രംകണ്ടി അശോകൻ വടകരയിൽ ‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തിൽ എത്തിയത്‌. ഭിന്നശേഷിക്കാരനായ അശോകൻ  ഈ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ്‌ അദാലത്തിലേക്ക്‌ അപേക്ഷയുമായി എത്തിയത്‌. അശോകനടുത്തേക്ക്‌ വന്ന മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പരാതി കേട്ടു. സാധ്യത പരിശോധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽപെടുത്തി നടപടി സ്വീകരിക്കാൻ സാമൂഹ്യനീതി ഓഫീസറോടും നിർദേശിച്ചു. ‘ഒരുപാട്‌ നാളായുള്ള ആവശ്യമാണ്‌. നടക്കുമെന്ന്‌  പ്രതീക്ഷയുണ്ട്‌’–- മന്ത്രിയുടെ ഉറപ്പിലുള്ള ആശ്വാസം അശോകൻ പങ്കുവച്ചു.
ലോട്ടറി ടിക്കറ്റ്‌ വിറ്റ്‌ ജീവിക്കുന്ന അശോകന്റെ ഏഴുവർഷമായുള്ള ആവശ്യമായിരുന്നു മുച്ചക്ര വാഹനം. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന കാലിൽ വീണ്ടും പരിക്കുപറ്റിയതോടെ യാത്ര കൂടുതൽ ദുരിതപൂർണമായി. അഞ്ച്‌ വർഷമായി വീട്ടിലാണ്‌. 

 



deshabhimani section

Related News

0 comments
Sort by

Home