അദാലത്ത് മാതൃക: എ കെ ശശീന്ദ്രൻ
വടകര
ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും അദാലത്തുകളും മാതൃകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഫയലുകൾ ഓഫീസിൽ കെട്ടിക്കിടന്ന് ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തിയാകാതെ പോകരുതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. താലൂക്ക് അദാലത്തിലൂടെ ഫയലുകൾ തീർപ്പാക്കി ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കുന്നു. പരാതികൾ നിരന്തരം പരിശോധിക്കുന്നു. കൃത്യമായ തീരുമാനമെടുക്കുന്നു. നിശ്ചിത കാലാവധിക്കുള്ളിൽ പരാതികളിലും അപേക്ഷകളിലും തീരുമാനമെടുക്കുന്ന സംവിധാനം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകും. കരുതലോടെയും ഇച്ഛാശക്തിയോടെയും ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
0 comments