സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന് തുടക്കം
താമരശേരി
സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന് ഈങ്ങാപ്പുഴയിൽ ഉജ്വല തുടക്കം. പാരിഷ് ഹാളിൽ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ മുതിർന്ന പാർടി അംഗം കെ സി എൻ അഹമ്മദ് കുട്ടി പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം കൺവീനർ എം ഇ ജലീൽ സ്വാഗതം പറഞ്ഞു. എൻ കെ സുരേഷ്, ഷറീന മജീദ്, കെ വി ഷാജി, പി എം സിറാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ഏരിയാ സെക്രട്ടറി കെ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിധീഷ് കല്ലുള്ളതോട് രക്തസാക്ഷി പ്രമേയവും ടി കെ അരവിന്ദാക്ഷൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി സി വാസു (രജിസ്ട്രേഷൻ), വി രവീന്ദ്രൻ (മിനുട്സ്), ടി മഹറൂഫ് (ക്രഡൻഷ്യൽ), കെ കെ രാധാകൃഷ്ണൻ (പ്രമേയം) എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ കെ ദിനേശൻ, പി കെ മുകുന്ദൻ, കെ കെ മുഹമ്മദ്, മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ പി ഭാസ്കരൻ, ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ലോക്കൽ സമ്മേളനത്തിൽനിന്ന് തെരഞ്ഞെടുക്കപ്പട്ട 136 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 157പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
പൊതുസമ്മേളനം ബുധൻ വൈകിട്ട് ആറിന് ഈങ്ങാപ്പുഴ ബസ്‌സ്റ്റാൻഡ് പരിസരത്ത് (സീതാറാം യെച്ചൂരി നഗർ) ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്യും. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ സംസാരിക്കും. ബഹുജനറാലിയും ചുവപ്പ് വളന്റിയർ മാർച്ചും വൈകിട്ട് അഞ്ചിന് എലോക്കരയിൽനിന്ന് ആരംഭിക്കും. തുടർന്ന് ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറും.
0 comments