13 December Friday
നാദാപുരം കോടതിയിൽ മെഗാ അദാലത്ത്

419 കേസുകള്‍ തീര്‍പ്പായി; പിഴയായി ഏഴുലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019
നാദാപുരം
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തില്‍ നാദാപുരം കോടതിയില്‍ 419 കേസുകള്‍ തീര്‍പ്പാക്കി. കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം കുറയ്‌ക്കുകയെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കോടതി പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകൾ തീർപ്പാക്കാൻ അദാലത്ത് നടത്തിയത്. 
500ലേറെ കേസുകൾ അദാലത്തിലെത്തി. ഇതില്‍ 419 കേസുകള്‍ പിഴയടച്ച് ഒഴിവായി. ഏഴു ലക്ഷത്തിലേറെ രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്. 
മദ്യപിച്ച് വാഹനമോടിച്ച കേസില്‍ രണ്ടുപേര്‍ പുതുക്കിയ പിഴത്തുകയായ 10,000 രൂപയടച്ച് കേസില്‍ നിന്നൊഴിവായി. തീര്‍പ്പാക്കാനാവാത്ത മുപ്പതോളം കേസുകള്‍ മടക്കിയയച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top