08 December Wednesday

മാധ്യമങ്ങളുടെ പക്ഷപാതിത്വം 
തുറന്നുകാണിക്കപ്പെട്ടു: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏരിയാ സെക്രട്ടറി പി പി ചാത്തുവിൽനിന്നും എളമരം കരീം ഏറ്റുവാങ്ങുന്നു

നാദാപുരം

യുപിയിൽ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭകരെ കാർ കയറ്റി കൊന്ന സംഭവം റിപ്പോർട്ട്‌ ചെയ്‌ത രീതിയിലൂടെ കേരളത്തിലെ വലതുപക്ഷ മാധ്യങ്ങളുടെ യഥാർഥ മുഖവും പക്ഷപാതിത്വവും തുറന്ന് കാണിക്കപ്പെട്ടുവെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.      കല്ലാച്ചിയിൽ ഇ വി കൃഷ്ണൻ സ്മാരക ഹാളിൽ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏരിയാ സെക്രട്ടറി പി പി ചാത്തുവിൽനിന്നും എളമരം കരീം ഏറ്റുവാങ്ങി. 
     ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി മോഹനൻ, സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി പി ചാത്തു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top