30 November Tuesday

തുറയൂരിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തുറയൂർ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പയ്യോളി 

തുറയൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പ്രഖ്യാപനവും  ഉദ്ഘാടനവും ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി  കെ ഗിരീഷ് അധ്യക്ഷനായി.  ജില്ലാ കൃഷി ഓഫീസർ ശശി പൊന്നണ്ട പദ്ധതി  വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ പി ഗോപാലൻനായർ, എം പി ബാലൻ, അഷീദ നടുക്കാട്ടിൽ, ശ്രീജ മാവുള്ളാട്ടിൽ, കെ എം രാമകൃഷ്ണൻ, ടി കെ ദിപിന,  കെ കെ സബിൻ രാജ്, എം പി മൊയ്തീൻ, ഇ ജനാർദനൻ നായർ, ചന്ദ്രൻ കരിപ്പാലി , മുഹമ്മദലി, അലി, കെ ടി കുഞ്ഞിരാമൻ, ശ്രീനിവാസൻ കൊടക്കാട്, നാരായണൻ  നാഗത്ത് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോണ കരുപ്പാളി സ്വാഗതവും കൃഷി അസിസ്റ്റന്റ്‌ ശുഭശ്രീ   നന്ദിയും പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top