30 November Tuesday

ഡീസൽ വില നൂറ്‌ കടന്നതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബാലുശേരിയിൽ 
പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു

ബാലുശേരി

സംസ്ഥാനത്ത് പെട്രോളിന് പിന്നാലെ ഡീസൽ വിലകൂടി നൂറ്‌ കടന്നതിൽ ഡിവൈഎഫ്ഐ യൂണിറ്റുകളിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ബാലുശേരിയിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ എസ് എസ് അതുൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി സരുൺ, പി എം അജിഷ, പി ധനരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top