11 December Wednesday

ഗ്യാലറിയിൽ ആരവമായി സൂപ്പർ ലീഗ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർലീഗ് കേരള മത്സരം കാണാനെത്തിയ ഫുട്ബോൾ ആരാധകർ

കോഴിക്കോട്‌
പുത്തൻ എൽഇഡി വെളിച്ചം ചൂടിയ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം പന്തുകളി ആരവങ്ങളിൽ നിറഞ്ഞു. കനത്ത മഴയും അവഗണിച്ച്‌ ആയിരങ്ങൾ ഗ്യാലറിയിൽ. വൈകിട്ട്‌ ആറോടെ നഗരവഴികൾ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകി. ഇരുടീമുകളും കളം നിറഞ്ഞുകളിച്ച് ആരാധക ഹൃദയം നിറച്ചു. സൂപ്പർ ലീഗ്‌ കേരളയെ കോഴിക്കോട്‌ ഏറ്റെടുത്തതിന്റെ സാക്ഷ്യമായി ഫുട്‌ബോൾ ആവേശക്കാഴ്‌ചകൾ. ഇടയ്‌ക്കിടെ പെയ്‌ത ശക്തമായ മഴ കാണികളുടെ വരവിനെ ബാധിക്കുമെന്ന്‌ കരുതിയെങ്കിലും അതുണ്ടായില്ല. കിഴക്കേ ഗ്യാലറിയിൽ ഇരിപ്പിടങ്ങൾ നിറഞ്ഞിരുന്നു. തുടക്കത്തിൽ ചടുല മുന്നേറ്റം നടത്തിയത് കൊമ്പൻസായിരുന്നെങ്കിലും കലിക്കറ്റ് അതിവേഗം കളം നിറഞ്ഞു. വിസിലടിച്ചും ആർപ്പുവിളിച്ചും ആരാധകർ ടീമിന് ഊർജമേകി. കൊമ്പൻസ് ആരാധകരും പിന്തുണയുമായി സ്റ്റേഡിയത്തിലുണ്ടായി. മേയർ ബീന ഫിലിപ്പ് കളിക്കാരെ പരിചയപ്പെട്ടു. കലിക്കറ്റ്‌ എഫ്‌സിക്ക്‌ ആവേശം പകരാൻ നടനും അംബാസിഡറുമായ ബേസിൽ ജോസഫും എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top