15 October Tuesday

നിയമലംഘകർ ജാഗ്രതൈ; പട്രോളിങ്‌ ശക്തമാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
വടകര
ജില്ലാ റൂറൽ പൊലീസ്‌ പരിധിയിൽ മൂന്ന്‌ ഹൈവേ പട്രോൾ വാഹനങ്ങൾകൂടി നിരത്തിലിറങ്ങി. ട്രാഫിക്‌ നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും സഞ്ചാരികൾക്ക്‌ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനുമാണ്‌ വാഹനങ്ങൾ സജ്ജമാക്കിയത്‌. 
പയ്യോളി മുതൽ കോരപ്പുഴവരെ നിരീക്ഷണം നടത്താൻ നേരത്തെ ഒരു വാഹനം മാത്രമാണുണ്ടായിരുന്നത്‌. പുതുതായി ആരംഭിച്ച വാഹനങ്ങൾ മാഹി മുതൽ പയ്യോളി വരെയും കൊയിലാണ്ടി മുതൽ താമരശേരി വരെയും പടനിലം മുതൽ  ലക്കിടി വരെയും ദേശീയപാതയിലും സംസ്ഥാന പാതയിലും  വാഹന നിരീക്ഷണം നടത്തും. 
ഒരു ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടാവും. 
ഹൈവേ പൊലീസിന്റെ സേവനങ്ങളിൽ പരാതിയുള്ളവർക്ക്‌ 9497996975, 9497990118 എന്നീ  നമ്പറുകളിൽ അറിയിക്കാം. ജില്ലാ പൊലീസ്‌ മേധാവി കെ ജി സൈമൺ ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. ഡിവൈഎസ്‌പിമാരായ കെ ഇസ്‌മയിൽ, പ്രിൻസ്‌  എബ്രഹാം, പ്രജീഷ്‌ തോട്ടത്തിൽ, അബ്‌ദുൾഖാദർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top