22 October Tuesday

മണൽ വാരൽ; മുസ്ലിം ലീഗ്‌ നേതാവ്‌ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 

കുറ്റ്യാടി 
അനധികൃതമായി വേളം ഗുളികപ്പുഴ മണപ്പുറം കടവിൽനിന്ന് മണൽ വാരിയ മുസ്ലിം ലീഗ് നേതാവ്‌ പള്ളിയത്ത് കൊറ്റുകടവത്ത് അലി (43)യെ കല്ലാച്ചി കോടതി റിമാൻഡ്‌ ചെയ്തു. അനധികൃതമായി കുറ്റ്യാടി പുഴയിൽനിന്ന് മണൽ വാരുന്നത് അന്വേഷിക്കാനെത്തിയ വടകര എഡിഎം മണപ്പുറം കടവിൽനിന്ന് ലോറിയിൽ മണൽ നിറയ്ക്കുന്ന അലിയുടെ സംഘത്തെയും ലോറിയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അലി ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം കുറ്റ്യാടി പൊലീസ്‌ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 
വേളം പഞ്ചായത്ത് മുൻ ഭരണസമിതി അംഗമായിരുന്ന അലിയുടെ ഭാര്യ -ലീഗ് പഞ്ചായത്ത് കൗൺസിലറും പള്ളിയത്ത് ശാഖ കമ്മിറ്റിയംഗവും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. പള്ളിയത്ത് മഹൽ കമ്മിറ്റി സെക്രട്ടരിയെ ആക്രമിച്ച സംഭവത്തിലും, ഒരു വർഷം മുമ്പ് മണൽ ലോറികൾ പരിശോധിക്കാനെത്തിയ പൊലീസ്‌ സംഘത്തെ വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്‌. 
പഞ്ചായത്ത് ഭരിക്കുന്ന ലീഗിന്റെ ഭരണ സമിതി അലിയുടെ നടപടികളെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top