18 October Friday

സമരം 41 ദിവസം പിന്നിട്ടു; ഇന്ന് പട്ടിണിസമരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

 

വടകര
സി എം ആശുപത്രിയിൽ ജോലി നിഷേധിച്ച ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല കുത്തിയിരിപ്പ്‌ സമരം 41 ദിവസം പിന്നിട്ടു. ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട്‌  തിരുവോണ നാളിൽ ആശുപത്രിക്കു മുന്നിൽ പട്ടിണി സമരം നടക്കും. 
അഞ്ച്‌ വർഷത്തിലധികമായി ജോലിചെയ്യുന്ന ജീവനക്കാരെ ഏജൻസിക്ക്‌ കീഴിലേക്ക്‌ മാറ്റാനുള്ള നടപടിയിൽ പ്രതിഷേധിച്ച ജീവനക്കാരെയാണ്‌ മാനേജ്‌മെന്റ്‌ പിരിച്ചുവിട്ടത്‌.  കുത്തിയിരിപ്പ് സമരം നടത്തുന്ന ജീവനക്കാർക്ക് സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ ധനസഹായം വിതരണംചെയ്‌തു. നഗരസഭാ കൗൺസിലർ ടി സി പ്രസീത ഉദ്‌ഘാടനംചെയ്തു.  രഞ്‌ജിത്ത് കണ്ണോത്ത് അധ്യക്ഷനായി. കെ വേണു, കെ സി സജീവൻ, ടി കെ പ്രകാശൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top