26 September Monday

ബ്ലാസ്റ്റേഴ്‌സ് പെൺപടയിലേക്ക്‌ നിധിയ...

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
മുക്കം
കേരളത്തിലെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ സംഘത്തിലേക്ക്‌ കാരശേരി ആനയാംകുന്ന് സ്വദേശി നിധിയയും.  ടീമിലേക്ക്‌ മൂന്ന് വർഷത്തേയ്ക്കാണ് നിധിയ കരാർ ഒപ്പുവെച്ചത്. ആനയാംകുന്ന് കുവ്വപാറമ്മൽ ശ്രീധരന്റെയും രാധാമണിയുടെയും മകളാണ്. നേരത്തേ തൃശൂർ ജില്ലാ ടീമിലും കേരള വനിതാ ടീമിലും ഗോകുലം കേരള ടീമിലുമുണ്ടായിരുന്നു. മിഡ്‌ ഫീൽഡറാണ്. ബ്ലാസ്റ്റേഴ്‌സ്‌ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top