19 September Saturday

എല്‍ഡിഎഫ് അംഗങ്ങളെ ഒഴിവാക്കി ഭരണസമിതി യോഗം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
താമരശേരി
എല്‍ഡിഎഫ് അംഗങ്ങളെ ഒഴിവാക്കി ചേർന്ന താമരശേരി പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സിന്‌ തറക്കല്ലിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. 
തിങ്കളാഴ്‌ച യോഗത്തിനായി അംഗങ്ങളെല്ലാവരും എത്തിയിരുന്നു. പ്രാരംഭ നടപടികള്‍പോലും ആയിട്ടില്ലാത്ത ഒരു പദ്ധതിക്ക് തറക്കല്ലിടാനുള്ള നടപടിയെ യോഗത്തിന്‌ മുമ്പേ എല്‍ഡിഎഫ് അംഗങ്ങള്‍ ചോദ്യംചെയ്‌തു. സെക്രട്ടറിയുമായി അംഗങ്ങൾ സംസാരിക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങള്‍ പ്രസിഡന്റിന്റെ മുറിയിലെത്തി യോഗംചേർന്ന്‌ അജൻഡ അംഗീകരിക്കുകയായിരുന്നു. ഏകപക്ഷീയ നടപടി എല്‍ഡിഎഫ് അംഗങ്ങള്‍ ചോദ്യംചെയ്യുകയും സെക്രട്ടറിയെ തടയുകയും ചെയ്‌തു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന സ്ഥലത്താണ്‌ അശാസ്‌ത്രീയമായി ഷോപ്പിങ്‌ മാള്‍ നിര്‍മിക്കാൻ ശ്രമം. 
യോഗത്തിന്റെ നടപടിക്രമങ്ങൾ പുനഃപരിശോധിക്കണമെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌‌ വകുപ്പ് മന്ത്രി, പഞ്ചായത്ത് ഡയരക്ടര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതിനല്‍കുമെന്ന്‌ എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എ പി മുസ്തഫ, ജയേഷ്, ബിന്ദു ആനന്ദ്, ഷൈലജ, രത്‌നവല്ലി, ഒ കെ അഞ്ചു എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top