23 September Wednesday

പേരുകൾ പ്രചരിപ്പിച്ചാൽ നടപടി: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കോഴിക്കോട്‌ 
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ പേരുവിവരങ്ങൾ വാട്സ്‌ആപ്പ് തുടങ്ങി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി  സ്വീകരിക്കുമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു. രോഗബാധിതരെ ഒറ്റപ്പെടുത്താനോ ശത്രുതാ മനോഭാവത്തോടെ പെരുമാറാനോ പാടില്ല. ഇത്തരം പ്രവണതകൾ ജില്ലയുടെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌.  ഇത് ഒട്ടും ആശാസ്യമല്ലെന്നും കലക്ടർ അറിയിച്ചു. ഒരു കേസ് അന്വേഷണത്തിനായി പൊലീസ് സൈബർ സെല്ലിന്  കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top