23 September Wednesday

കൂടത്തായി കേസ്‌: പ്രാഥമിക വാദം കേൾക്കൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കോഴിക്കോട്‌
കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രാഥമിക വാദം ചൊവ്വാഴ്‌ച തുടങ്ങും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയിലാണ്‌ വിചാരണ. കൂടത്തായി പൊന്നാമറ്റം വീട്ടിൽ ടോം തോമസ്‌, ഭാര്യ അന്നമ്മ, മകൻ റോയ്‌ തോമസ്‌, അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു, ബന്ധുവായ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെ കൊന്നതായാണ്‌ കേസ്‌. 
കൊല്ലപ്പെട്ട റോയ്‌ തോമസിന്റെ ഭാര്യയായിരുന്ന ജോളി, എം എസ്‌ മാത്യു, പ്രജികുമാർ എന്നിവരാണ്‌ കേസിലെ പ്രതികൾ. റോയ്‌ വധക്കേസിൽ മനോജ്‌, നോട്ടറി അഭിഭാഷകൻ സി വിജയകുമാർ എന്നിവരും പ്രതികളാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top