23 September Wednesday

എം കേളപ്പൻ അനുസ്‌മരണ പ്രഭാഷണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
കോഴിക്കോട്‌
മുതിർന്ന സിപിഐ എം നേതാവായിരുന്ന എം കേളപ്പന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്‌ അനുസ്‌മരണ പ്രഭാഷണം സംഘടിപ്പിക്കും. ചൊവ്വാഴ്‌ച രാത്രി ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരണ പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാക്കമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിൽ പ്രഭാഷണം കാണാം.
രാവിലെ 8ന് പണിക്കോട്ടിയിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണവും അനുസ്മരണ യോഗവും ചേരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ ജില്ലാ സെക്രട്ടറി പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തും. 
പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ വാട്‌സ് ആപ്‌  ഓൺലൈനിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ എം കേളപ്പൻ അനുസ്മരണം നടക്കും. കെഎസ്‌കെടിയു വടകര ഏരിയാ കമ്മിറ്റി ഫെയ്‌സ്‌ ബുക്ക് പേജിൽ വൈകിട്ട് അഞ്ചിന് ജില്ലാ പ്രസിഡന്റ്‌ ടി കെ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top