കോഴിക്കോട്
വർഗീയ ശക്തികൾക്കെതിരെ ഒരേ മനസ്സോടെ ജില്ലയിലെ പൊതുസമൂഹം അണിനിരന്നു. എസ്ഡിപിഐയെ തുറന്നുകാട്ടി സിപിഐ എം നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ആയിരക്കണക്കിന് ബഹുജനങ്ങൾ അണിനിരന്നു. മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കുള്ള താക്കീതുകൂടിയായി പ്രതിഷേധ കൂട്ടായ്മകൾ. വർഗീയതക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് കൂട്ടായ്മയിൽ അണിനിരന്നവർ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ കൂട്ടായ്മ നടന്നു.
സിപിഐ എം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ ദീപക് അധ്യക്ഷനായി. പുരുഷൻ കടലുണ്ടി എംഎൽഎ,
സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം മോഹനൻ, പി നിഖിൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ജാനമ്മ കുഞ്ഞുണ്ണി, വി എ എൻ നമ്പൂതിരി, കെ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ ദാമോദരൻ സ്വാഗതവും വി ടി സത്യൻ നന്ദിയും പറഞ്ഞു.
കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ റെയിൽവേ ലിങ്ക് റോഡിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ടി ദാസൻ അധ്യക്ഷനായി.
ഏരിയാ കമ്മിറ്റിയംഗങ്ങളായ മേലടി നാരായണൻ, കെ ബൈജു, കാനങ്ങോട്ട് ഹരിദാസൻ, ടി പി കോയമൊയ്തീൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി സി പി മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. അനീഷ് പയ്യാനക്കൽ അഭിമന്യുവിനെക്കുറിച്ചുള്ള കവിത ചൊല്ലി.