22 September Friday

70 വയസ്സ് കഴിഞ്ഞ ഡ്രൈവർമാരെ 
ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

എഐആർടിഡബ്ല്യുഎഫ് സിഐടിയു നേതൃത്വത്തിൽ മുതിർന്ന 
ഡ്രൈവർമാർക്കുള്ള ആദരവ് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു

 വടകര

ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി, 70 വയസ്സ് കഴിഞ്ഞ 26 ഡ്രൈവർമാരെ ആദരിച്ചു. ആദരവും വിവിധ യൂണിയനുകളിൽനിന്ന് രാജിവച്ച് വന്നവർക്കുള്ള സ്വീകരണവും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടിൽ അധ്യക്ഷനായി. യൂണിയൻ ജില്ലാ ജന. സെക്രട്ടറി കെ കെ മമ്മു, സിഐടിയു ഏരിയാ സെക്രട്ടറി വി കെ വിനു, വി രമേശൻ, എ ബിന്ദു, സാജിർ കാരാട്ട്, അനിൽകുമാർ, എം പ്രദീപൻ, എം കെ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. എം പി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top