മുക്കം
ഇരുവഴിഞ്ഞി പുഴയിൽ കുളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന പാലക്കാടൻ ഷാഹുലിന്റെ മകൻ റാബിൻ (13), ചുങ്കത്ത് ഗഫൂറിന്റെ മകൻ അദ്ഹം (13) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി പകൽ മൂന്നോടെയാണ് സംഭവം. നീർനായശല്യം രൂക്ഷമായ പുഴയിൽ നിരവധി പേർക്കാണ് കടിയേറ്റത്. വനം ഉദ്യോഗസ്ഥർ നേരത്തെ കെണിവച്ച് ഇവയെ പിടിക്കാൻ ശ്രമം നടത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..