19 June Saturday

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ 
തിരിച്ചുവിളിക്കണം: പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഭരണഘടനാ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ സംസാരിക്കുന്നു

കോഴിക്കോട്‌
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഭരണപരിഷ്കാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി  ആഭിമുഖ്യത്തിൽ ജില്ലയിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി.  
കോഴിക്കോട് ആദായ നികുതി ഓഫീസിനു മുന്നിൽ കെ പി രാമനുണ്ണി ഉദ്‌ഘാടം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ,  അന്വേഷി പ്രസിഡന്റ്‌ കെ അജിത, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ   കെ ടി കുഞ്ഞിക്കണ്ണൻ, ഡോ. യു ഹേമന്ത് കുമാർ, വിത്സൻ സാമുവൽ, കെ കെ സി പിള്ള എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സർവീസ് സംഘടനകളുടെയും ട്രേഡ്‌ യൂണിയനുകളുടെയും സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു  പ്രതിഷേധ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top