17 September Tuesday

കാലവർഷം കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കനത്തമഴയിൽ കോഴിക്കോട്‌ സെൻട്രൽ മാർക്കറ്റിന്‌ സമീപത്തെ റോഡിൽ വെള്ളംകയറിയപ്പോൾ

കോഴിക്കോട‌് 

ജില്ലയിൽ കാലവർഷം ശക്തമാകുന്നു. നഗരങ്ങളിലും മലയോര പ്രദേശങ്ങളിലും ഒരുപോലെ മഴ ശക്തമായി. കനത്ത കാറ്റുമുണ്ട‌്. കോഴിക്കോട‌് നഗരത്തിൽ 26.6 മില്ലി മീറ്റർ മഴലഭിച്ചു. കൊയിലാണ്ടിയിൽ 12 മില്ലി മീറ്ററും വടകരയിൽ 29 മില്ലി മീറ്റർ മഴയുമാണ‌് കഴിഞ്ഞ ദിവസം കിട്ടിയത‌്. 
കൊയിലാണ്ടി മുതൽ കാപ്പാട‌് വരെ കടൽക്ഷോഭം രൂക്ഷമാണ‌്. ഏഴുകുടിയ്ക്കൽ തീരദേശ റോഡ‌് പകുതി കടലെടുത്തു. ഇതേ തുടർന്ന‌് ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. തീരത്തോട‌് ചേർന്നുള്ള വീടുകൾ ഭീഷണിയിലാണ‌്.
കോഴിക്കോട‌് നഗരത്തിൽ മഴ ആരംഭിച്ചപ്പോൾ തന്നെ പ്രധാന ജങ‌്ഷനുകളും താഴ‌്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മാവൂർ റോഡിലും മാനാഞ്ചിറ സ‌്പോർട‌്സ‌് കൗൺസിൽ ഹാളിന‌് മുമ്പിലും വെള്ളക്കെട്ടുണ്ടായി. കോർട്ട‌് റോഡിലും സെൻട്രൽ മാർക്കറ്റ‌് റോഡിലും വെള്ളം പൊങ്ങി. ഓടകൾ നിറഞ്ഞ‌് റോഡിലേക്ക‌് വെള്ളം ഒഴുകുകയാണ‌്. ടൗൺ പൊലീസ‌് സ‌്റ്റേഷന‌് സമീപം കെട്ടിടത്തിൽ മരം വീണു. 
ബാലുശേരിയിൽ പോസ‌്റ്റ‌് ഓഫീസ‌് റോഡിന‌് സമീപം കുന്നുമ്മൽ വിനോദിനിയുടെ വീട‌് കവുങ്ങ‌് വീണ‌് തകർന്നു. മുക്കം കാരശേരി കളരിക്കണ്ടിയിലും ഒരു വ‌ീട‌് മരം വീണ‌് തകർന്നിട്ടുണ്ട‌്.  
കുന്നമംഗലം, പൂവാട്ട‌് പറമ്പ‌്, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ , താമരശേരി, അടിവാരം, ഈങ്ങാപ്പുഴ, കട്ടിപ്പാറ എന്നിവിടങ്ങളിൽ  പെരു മഴയാണ‌്. കനത്ത കാറ്റുമുണ്ട‌്. പേരാമ്പ്ര മേഖലയിലെ മലയോര പ്രദേശങ്ങളായ ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ എന്നിവിടങ്ങളിൽ കനത്ത മഴയാണ‌്. 
കക്കോടി, ചേളന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ തിങ്കളാഴ‌്ച വൈകിട്ട‌് നാലോടെ കനത്ത കാറ്റടിച്ചത‌് ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കി.
പ്രധാന വാർത്തകൾ
 Top