23 July Tuesday

അപകടങ്ങൾ ഇല്ലാതാക്കാൻ നിർദേശങ്ങ‌ളുമായി കെഎസ‌്ഇബി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019
വടകര
കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കാൻ പൊതുജനങ്ങൾക്ക സുരക്ഷാ മാർഗനിർദേശങ്ങളുമായി വൈദ്യുതി വകുപ്പ‌്. വടകര ഇലക‌്ട്രിക്കൽ സർക്കിൾ മുഖ്യസുരക്ഷാ ഓഫീസറാണ‌് നിർദേശങ്ങൾ നൽകിയത‌്. 
പൊട്ടിവീണ വൈദ്യുതി ലൈൻ, സർവീസ‌് വയർ എന്നിവയിൽ സ‌്പർശിക്കുകയോ അടുത്തേക്ക‌് പോവുകയോ ചെയ്യരുത‌്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ കെഎസ‌്ഇബി ഓഫീസിൽ അറിയിക്കണം. ഇടിമിന്നൽ ഉള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കണം. വൈദ്യുതി ഉപകരണങ്ങൾ പ്ലഗിൽ നിന്ന‌് ഊരിയിടണം. 
വൈദ്യുതി പോസ്റ്റുകളിലും സ‌്റ്റേ വയറുകളിലും അയലോ കന്നുകാലികളേയോ കെട്ടരുത‌്. ലോഹവസ‌്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ, ഏണികൾ എന്നിവ വൈദ്യുതിലൈനുകൾക്ക‌് സമീപം ഉപയോഗിക്കരുത‌്. വൈദ്യുതി ലൈനുകളിലേക്ക‌് ചാഞ്ഞുനിൽക്കുന്നതും വീഴാറായതുമായ മരങ്ങളും ചില്ലകളും വെട്ടിമാറ്റാൻ ജീവനക്കാരുമായി സഹകരിക്കുക. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9496061061 എന്ന നമ്പറിൽ അറിയിക്കണം.
പ്രധാന വാർത്തകൾ
 Top