18 June Friday

ആദ്യ വിളിയിൽ 
സമീഹയുടെ 
ആശങ്കയകന്നു...

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
ഫറോക്ക് 
 - "സർ, എന്റെ   ഇക്കാക്കയ്ക്ക് ആദ്യം കോവിഡ് ബാധിച്ചു, തുടർന്ന് എനിക്കും ഉമ്മയ്ക്കും വന്നു. ഞങ്ങൾ വീട്ടിൽ കഴിയുകയാണ്. കാഴ്ചയില്ലാത്ത എന്നെപ്പോലെയുള്ളവർ അസുഖം വിട്ടുമാറിയാലും എന്തെല്ലാം കരുതൽ വേണം ... പാട്ടുകാരിയും കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയുമായ ആയിഷ സമീഹയുടെ സംശയങ്ങൾ ഇങ്ങനെയായിരുന്നു.
 ബേപ്പൂർ മണ്ഡലത്തിൽ കോവിഡ് തീവ്രവ്യാപനം ചെറുക്കാൻ നിയുക്ത എംഎൽഎ പി എ മുഹമ്മദ് റിയാസ്  ആവിഷ്കരിച്ച   കോൾ സെന്ററിലേക്കുള്ള   ആദ്യ വിളിയായിരുന്നു സമീഹയുടേത്. എല്ലാ സംശയങ്ങൾക്കും ഡോക്ടർ  സൗമ്യമായി  മറുപടി നൽകിയതിനൊപ്പം   പ്രതിരോധ ചികിത്സാ കാര്യങ്ങളും നിർദേശിച്ചു. ഏതുസമയത്തും വിവരങ്ങൾ അറിയിക്കാനും പറഞ്ഞു.
"കാലിക്കറ്റ് സെന്റർ ഫോർ സർജറി’ -   സഹകരണത്തോടെയാണ് ബേപ്പൂർ മണ്ഡലത്തിലെ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി ഡോക്ടർമാരുടെ സേവനത്തോടെ  ടെലി- ഡോക്ടർ, വാട്‌സാപ്പ്‌ മെഡിക്കൽ ഹെൽപ്പ് ലൈൻ എന്നീ രണ്ട് സേവനങ്ങൾ  തിങ്കളാഴ്ചമുതൽ ആരംഭിച്ചത്. 
 രാവിലെ 10 മുതൽ ഒന്നുവരെ  8138888214 നമ്പറിൽ വിളിച്ചാൽ ഡോക്ടറുമായി സംസാരിച്ച്  ചികിത്സതേടാം. ഇതേ നമ്പറിൽ തന്നെയുള്ള  വാട്‌സാപ്പ്‌ സന്ദേശത്തിലൂടെ 24 മണിക്കൂറും സംശയ നിവാരണത്തിനും ചികിത്സതേടാനും സൗകര്യമുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഉദ്ഘാടനം കഴിഞ്ഞ്‌  ആദ്യ മണിക്കൂറിൽ തന്നെ ഏറെപ്പേർ ഈ സംവിധാനം വിനിയോഗിച്ചതായി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top