18 June Friday

എൻഎഫ്‌എസ്‌എ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

 കോഴിക്കോട്‌

ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമായ എൻഎഫ്‌എസ്‌എ സംവിധാനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന്‌ ഡിസ്ട്രിക്‌ട്‌ ഹെഡ്‌ ലോഡ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി. 
   ഈ സംവിധാനത്തിൽ 3000 ൽ അധികം തൊഴിലാളികൾ കേരളത്തിലുണ്ട്. റേഷൻ സാധനങ്ങൾ ഷാപ്പുകളിലെത്തിക്കുന്ന തൊഴിലാളികളുടെയും ഗോഡൗൺ തൊഴിലാളികളുടെയും ജോലി സംരക്ഷിച്ചത്‌ എൽഡിഎഫ്‌ ഗവൺമെന്റാണ്. ഇപ്പോൾ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് തീരുമാനങ്ങൾ വരുന്നു എന്നാണറിയുന്നത്‌.  എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട് റേഷൻ കടകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ്‌ വരുന്നത്.  ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കുന്ന  തീരുമാനം പുനഃപരിശോധിക്കണം.   
  14 ജില്ലകളിൽ 14 സ്ഥലത്തായാണ് പരീക്ഷണാടിസ്ഥാനത്തിൽ  പുതിയ സംവിധാനം വരുന്നത്. കോഴിക്കോട് ജില്ലയിൽ താമരശേരി താലൂക്കിലാണ്‌ ആദ്യം നടപ്പാക്കുന്നത്.  തൊഴിലാളികൾക്ക് ഇതുവരെ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലി നിലനിർത്താനാവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന്‌ യൂണിയൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top