20 September Friday

കെഎംസിടി ആയുർവേദ കോളേജ് സമരത്തിന് ഡിവൈഎഫ്ഐ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

മുക്കം
മണാശേരി കെഎംസിടി  ആയുർവേദ കോളേജിലെ  അധ്യാപകരും വിദ്യാർഥികളും നടത്തുന്ന സമരത്തിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. മാനേജ്മെന്റിന്റെ  അനാസ്ഥക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ  വിദ്യാർഥികൾ നടത്തുന്ന  സമരത്തെ അഭിവാദ്യം ചെയ്ത ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് ആണ്  സമരത്തിന് ഡിവൈഎഫ്ഐ പിന്തുണ പ്രഖ്യാപിച്ചതായി അറിയിച്ചത്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടി മാനേജ്മെന്റ് സ്വീകരിക്കണം എന്നും വിദ്യാർഥികളുടെ പരീക്ഷപോലും നടത്താതെ ഭാവി നശിപ്പിക്കുന്ന നടപടിയിൽനിന്നും പിന്മാറണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
 Top