17 June Monday

കലക്ടർ റിപ്പോർട്ട‌് ആവശ്യപ്പെട്ടു; ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019
കൽപ്പറ്റ
ഹാരിസൺ മലയാളം ലിമിറ്റഡിന്റെ അരപ്പറ്റ ഡിവിഷനിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക‌് കോളറ പിടിപെട്ട സാഹചര്യത്തിൽ കലക്ടർ റിപ്പോർട്ട‌് തേടി. പ്ലാന്റേഷൻ ഇൻസ‌്പെക്ടർ, ജില്ലാ മെഡിക്കൽ ഓഫീർ, ലേബർ ഓഫീസർ എന്നിവരോട‌ാണ‌് റിപ്പോർട്ട‌് ആവശ്യപ്പെട്ടത‌്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വെള്ളിയാഴഴ‌്ച്ച അരപ്പറ്റ എസ‌്റ്റേറ്റിന്റെ നെടുങ്കരണ ഡിവിഷനിൽ സംയുക്ത പരിശോധന നടത്തി. പ്ലാന്റേഷൻ ഇൻസ‌്പെക്ടർ സി പി ബബിത, ഡെപ്യൂട്ടി ഡിഎംഒ നൂന മർജ, അസിസ‌്റ്റന്റ‌് ലേബർ ഓഫീസർ വിനയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ‌് പരിശോധന നടത്തിയത‌്. പാടികളുടെ സ്ഥിതി ശോചനീയമാണെന്ന‌് പരിശോധനയിൽ വ്യക്തമായി. കുടിവെള്ളം മലീനികരിക്കപ്പെട്ടതായും കണ്ടെത്തി. പരിശോധനക്കായി കിണർവെള്ളത്തിന്റെ സാമ്പിളുമെടുത്തു. സംഘം ഉടൻ കലക്ടർക്ക‌് റിപ്പോർട്ട‌് നൽകും.
പ്രധാന വാർത്തകൾ
 Top